04:34am 25 May 2026
NEWS
നിമിഷപ്രിയയുടെ മോചനം: പണം മലയാളികൾക്കൊരു വിഷയമല്ലെന്ന് സുപ്രീംകോടതിയിൽ ആക്ഷൻ കൗൺസിൽ
14/07/2025  01:57 PM IST
nila
നിമിഷപ്രിയയുടെ മോചനം: പണം മലയാളികൾക്കൊരു വിഷയമല്ലെന്ന് സുപ്രീംകോടതിയിൽ ആക്ഷൻ കൗൺസിൽ

നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി നൽകാൻ പണം ഒരു വിഷയമേയല്ലെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ. സുപ്രീംകോടതിയിലാണ് ആക്ഷൻ കൗൺസിലിനായി ഹാജരായ  സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരി​ഗണിക്കവെയാണ് അഭിഭാഷകർ ബ്ലഡ് മണി നൽകുന്നതിനുള്ള പണം ഒരു വിഷയമല്ലെന്ന് വ്യക്തമാക്കിയത്. 

ലോകമെമ്പാടുമുളള മലയാളികൾക്ക് എത്ര പണം വേണമെങ്കിലും സമാഹരിക്കാൻ കഴിയുമെന്ന് അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി യെമെനിൽ സ്വാധീനമുള്ള ഒരു ഷേയ്ഖിന്റെ സഹായം ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന്‌ ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസിൽ നടക്കുന്ന ഇടപെടൽ സംബന്ധിച്ച കാര്യങ്ങൾ അന്ന് കോടതിയെ അറിയിക്കാൻ അറ്റോർണി ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img